ഇപ്പോള് കിട്ടിയ വാര്ത്ത കള്

Pre-Matric Scholarship 201-14 for For Minority Communities - Muslims, Christians, Sikhs, Buddhists, Parsis & Jains

UID Site ല് ഡാറ്റ അപ്ലോഡ് ചെയ്യേണ്ട അവസാന തീയ്യതി ജൂലൈ 6
 Pre-Matric Scholarship 2013 - 14
സര്ക്കുലറുകളും അപേക്ഷാഫോമും ഇവിടെപ്രസിദ്ധീകരിക്കുന്നുവരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്നല്കുന്ന വരുമാനസര്ട്ടിഫിക്കറ്റ് ആവശ്യമില്ല. അവസാന തീയതി 31-7-2013

Calicut University MPEd Admission, Online Admission of MPEd; Calicut University


എം.പി.എഡിന്അപേക്ഷ ക്ഷണിച്ചു
ഫിസിക്കല്എജ്യുക്കേഷന്വിഭാഗം നടത്തുന്ന മാസ്റ്റര്ഓഫ്ഫിസിക്കല്എജ്യുക്കേഷന്‍ (എം.പി.എഡ്‌) കോഴ്സിന്അപേക്ഷ ക്ഷണിച്ചു. ഓണ്ലൈനിലുള്ള അപേക്ഷ ജൂലൈ 11 വരെ സമര്പ്പിക്കാം. അപേക്ഷയുടെ ഡൗണ്ലോഡ്ചെയ് പകര്പ്പ്ബന്ധപ്പെട്ട രേഖകള്സഹിതം പഠന വകുപ്പില്സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 12. മൂന്നുവര് ബി.പി./ഒരു വര് ബി.പി.എഡ്ആണ്അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കായിക രംഗത്തെ നേട്ടങ്ങള്‍, പ്രായപരിധി തുടങ്ങി നിബന്ധനകള്സംബന്ധിച്ച വിശദ വിവരങ്ങള്ക്കും ഓണ്ലൈന്അപേക്ഷ സമര്പ്പിക്കുന്നതിനും സര്വകലാശാല വെബ്സൈറ്റ് സന്ദര്ശിക്കുക. വെബ്സൈറ്റിലെ പ്രോസ്പെക്ടസ്വായിച്ചശേഷം മാത്രമേ അപേക്ഷിക്കാവൂ

Staff fixation by using Unique Identification Card in Kerala schools

 

സ്‌കൂളിലെ വ്യാജ ടി.സി.കള്‍ക്ക് വിട; യു.ഐ.ഡി.കാര്‍ഡ് പദ്ധതി ജൂലായില്‍ തുടങ്ങും

സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് (യു.ഐ.ഡി.) നല്‍കാനുള്ള പദ്ധതി ജൂലായ് 15ന് തുടങ്ങും. സപ്തംബര്‍ 15ന് പൂര്‍ത്തിയാക്കും. വ്യാജ ടി.സി. ഉപയോഗിച്ച് കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം കാണിക്കുന്നതിനുള്ള അവസരം ഇതോടെ ഇല്ലാതാകും. മേലില്‍ സ്‌കൂളുകളിലെ കുട്ടികളുടെ അംഗീകൃത തിരിച്ചറിയല്‍രേഖ ഇതുമാത്രമാകും. ഇതിലെ നമ്പരാകും എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.
ഇത്തരം ഒരു രേഖ വരുന്നതോടെ കുട്ടികളുടെ എണ്ണം സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം കാണിക്കാനാവില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. ഒന്നാംക്ലാസ്സില്‍ കഴിഞ്ഞവര്‍ഷം 3.23 ലക്ഷം കുട്ടികള്‍ ചേര്‍ന്നെന്നാണ് കണക്ക്. ഇക്കൊല്ലം പക്ഷേ, രണ്ടാംക്ലാസ്സിലെ കുട്ടികളുടെ എണ്ണം 3.10 ലക്ഷമായി കുറഞ്ഞു. ഒന്നാംക്ലാസ്സില്‍ ആരെയും തോല്‍പ്പിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഒന്നിലെ എണ്ണംതന്നെയാണ് രണ്ടിലും വരേണ്ടത്. കൊഴിഞ്ഞുപോക്കുണ്ടെങ്കില്‍ക്കൂടി ഇത്രയും വ്യത്യാസം വരില്ല. ഇതിനര്‍ഥം, കണക്കുകളില്‍ തെറ്റുണ്ടന്നാണ്. തിരിച്ചറിയല്‍ കാര്‍ഡ് വരുന്നതോടെ ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകും.

കാര്‍ഡ് വന്നതിനുശേഷമുള്ള കുട്ടികളുടെ എണ്ണത്തിനനുസരിച്ചാകും ഇനി സ്റ്റാഫ് ഫികേ്‌സഷന്‍. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളില്‍ 1:30 എന്ന രീതിയിലും ആറുമുതല്‍ പത്തുവരെ 1:35 എന്ന രീതിയിലുമാകും ഫികേ്‌സഷന്‍. എല്‍.പി.യില്‍ ഒരു ക്ലാസ്സില്‍ 36 കുട്ടികളില്‍ അധികം വന്നാല്‍ അധിക ഡിവിഷന്‍ അനുവദിക്കാനാണ് തീരുമാനം. യു.പി.യിലും ഹൈസ്‌കൂളിലും 41 കുട്ടികളില്‍ അധികം വന്നാലാകും രണ്ടാംഡിവിഷന്‍.

ഒഴിവുകളിലേക്ക് അധ്യാപകനിയമനം നടത്തുന്നതിന് ടെറ്റ് അഥവാ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നിര്‍ബന്ധമാണ്. എന്നാല്‍ പി.എസ്.സി. റാങ്ക്‌ഹോള്‍ഡര്‍മാരെയും ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്ത് നിയമനാവകാശം (51-എ) ഉള്ളവരെയും ടെറ്റില്‍നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ നിയമനം പ്രതീക്ഷിക്കുന്നവരാകും ഇനി ടെറ്റ് കടമ്പ കടക്കേണ്ടിവരിക.

Kerala plus one admission 2012

പ്ലസ് വണ്‍ സ്റ്റേറ്റ് സിലബസുകാര്‍ പുറത്ത്
 ഏകജാലകം വഴി പ്ലസ് വണ്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാര്‍ത്ഥികള്‍ പുറത്ത്. ആദ്യമായാണ് ഇത്രയും കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കാതെ പോകുന്നത്. സ്‌റ്റേറ്റ് സിലബസുകാരാണ് പുറത്തായവരില്‍ ഏറെയും. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവര്‍ക്ക് പോലും മുന്‍നിരയില്‍ ഇടംനേടാനായിട്ടില്ല.
സ്‌റ്റേറ്റ് സിലബസുകാരുടെ അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞാണ് സിബിഎസ്ഇ കുട്ടികളുടെ അഡ്മിഷന്‍ ആരംഭിക്കുന്നത്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ സംസ്ഥാന സിലബസുകാര്‍ക്ക് ഒപ്പമാണ് സിബിഎസ്ഇ കുട്ടികളുടെയും റിസള്‍ട്ട് വന്നത്. മുന്‍കാലങ്ങളില്‍ അഞ്ച് തവണ അലോട്ട്‌മെന്റുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ രണ്ട് അലോട്ട്‌മെന്റ് മാത്രമാണ് നടത്തിയത്. സംസ്ഥാന, സിബിഎസ്ഇ സിലബസുകാരുടെ റിസള്‍ട്ടും, അഡ്മിഷനും ഒരേ സമയം ആരംഭിക്കുകയും, സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യത്തെ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സംസ്ഥാന സിലബസുകാരുടെ അവസരം നഷ്ടമായി. ഉപരിപഠനത്തിന് പാരലല്‍ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ് സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക്

kerala polytechnic admission 2012

പോളിടെക്‌നിക് കോളേജുകളിലെ സായാഹ്ന കോഴ്‌സുകള്‍ക്ക് ചേരാന്‍ സമയമായി. മൂന്നു വര്‍ഷത്തെ റഗുലര്‍ ഡിപ്ലോമ യോഗ്യത നാലു വര്‍ഷം കൊണ്ട് സായാഹ്‌ന ക്ലാസുകള്‍ വഴി നേടാനാണ് സൗകര്യമുണ്ടായിരുന്നത്. ഇതിപ്പോള്‍ മൂന്നു വര്‍ഷമായി കുറച്ചു. ജോലിപരിചയമില്ലാത്ത പത്താം ക്ലാസുകാര്‍ക്കും  അപേക്ഷിക്കാം. പുതുതായി പല സ്ഥാപനങ്ങളിലും ഈവനിങ് ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്.  

                          അപേക്ഷാഫോം അതതു പോളിടെക്‌നിക്കില്‍ 30 നകം നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കണം. എന്‍ജിനീയറിങ് / ടെക്‌നോളജി കൈവഴിക്കു പുറമേ കൊമേഴ്‌സ് / മാനേജ്‌മെന്റ് കൈവഴിയിലും കോഴ്‌സുകളുണ്ട്. വൈകിട്ട് 4.50 മുതല്‍ ഒന്‍പതു മണി വരെ ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍. ഓരോ സ്ഥാപനത്തിലും ഓരോ കോഴ്‌സിനും 50 സീറ്റുണ്ട്.
ഓരോ കോഴ്‌സിലും അഞ്ചു സീറ്റ് രണ്ടു വര്‍ഷത്തെയെങ്കിലും സര്‍വീസുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. എയിഡഡ് പോളിടെക്‌നിക്കുകളില്‍ ഇത്ര തന്നെ സര്‍വീസുള്ളവര്‍ക്ക്. ബാക്കി 45 സീറ്റ് മെരിറ്റും സംവരണവും പാലിച്ച് നികത്തും. എയിഡഡ് സ്ഥാപനങ്ങളില്‍ ജനറല്‍ സീറ്റിലെ 15% മാനേജ്‌മെന്റ് ക്വോട്ട. പ്രവേശനം മൂന്നു കൈവഴികളിലുടെയാണ്. ചാനല്‍ എ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിപാര്‍ട്‌മെന്റല്‍ ക്വോട്ട അഞ്ചു സീറ്റ്, ചാനല്‍ ബി: എന്‍സിവിറ്റി, ടിഎച്ച്എസ് എല്‍സി, വിഎച്ച്എസ്‌സി, കെജിസിഇ യോഗ്യതയുള്ളവര്‍ക്ക് ജനറലിലെ പകുതി (22) സീറ്റ്, ചാനല്‍ സി: ശേഷിച്ച 23 സീറ്റ് എസ്എസ്എല്‍സിക്കാര്‍ക്ക്. എയിഡഡിലെ നാലു മാനേജ്‌മെന്റ് സീറ്റും ഇതില്‍പ്പെടും.
ഉപരിപഠന യോഗ്യതയുള്ള പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം. 2012 ജൂണ്‍ ഒന്നിനു 18 വയസ്സു തികഞ്ഞിരിക്കണം. രണ്ടു വര്‍ഷത്തെ സേവന പരിചയമുള്ളവര്‍ക്കു മുന്‍ഗണന. വാര്‍ഷിക ഫീ 12,000 രൂപ,  40 കുട്ടികളെയെങ്കിലും പ്രവേശിപ്പിക്കുന്നെങ്കിലേ ഓരോ കോഴ്‌സും നടത്തൂ. പൂരിപ്പിച്ച അപേക്ഷയും ഉള്‍ച്ചേര്‍പ്പുകളും 100 രൂപ ഫീ സഹിതം നിങ്ങള്‍ ചേരാനാഗ്രഹിക്കുന്ന സ്ഥാപനത്തില്‍ 30ന് അകം സമര്‍പ്പിക്കുക. അതതു പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പലിന്റെ പേര്‍ക്കുള്ള ഡ്രാഫ്റ്റായും 100 രൂപ അടയ്ക്കാം. പട്ടികവിഭാഗക്കാര്‍ 50 രൂപ അടച്ചാല്‍ മതി. ജൂലൈ ഒന്‍പതിനു ക്ലാസു തുടങ്ങും. റാങ്കിങ് അടക്കം കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോസ്‌പെക്റ്റസ് നോക്കുക.