ഇപ്പോള് കിട്ടിയ വാര്ത്ത കള്

kerala polytechnic admission 2012

പോളിടെക്‌നിക് കോളേജുകളിലെ സായാഹ്ന കോഴ്‌സുകള്‍ക്ക് ചേരാന്‍ സമയമായി. മൂന്നു വര്‍ഷത്തെ റഗുലര്‍ ഡിപ്ലോമ യോഗ്യത നാലു വര്‍ഷം കൊണ്ട് സായാഹ്‌ന ക്ലാസുകള്‍ വഴി നേടാനാണ് സൗകര്യമുണ്ടായിരുന്നത്. ഇതിപ്പോള്‍ മൂന്നു വര്‍ഷമായി കുറച്ചു. ജോലിപരിചയമില്ലാത്ത പത്താം ക്ലാസുകാര്‍ക്കും  അപേക്ഷിക്കാം. പുതുതായി പല സ്ഥാപനങ്ങളിലും ഈവനിങ് ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്.  

                          അപേക്ഷാഫോം അതതു പോളിടെക്‌നിക്കില്‍ 30 നകം നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കണം. എന്‍ജിനീയറിങ് / ടെക്‌നോളജി കൈവഴിക്കു പുറമേ കൊമേഴ്‌സ് / മാനേജ്‌മെന്റ് കൈവഴിയിലും കോഴ്‌സുകളുണ്ട്. വൈകിട്ട് 4.50 മുതല്‍ ഒന്‍പതു മണി വരെ ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍. ഓരോ സ്ഥാപനത്തിലും ഓരോ കോഴ്‌സിനും 50 സീറ്റുണ്ട്.
ഓരോ കോഴ്‌സിലും അഞ്ചു സീറ്റ് രണ്ടു വര്‍ഷത്തെയെങ്കിലും സര്‍വീസുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. എയിഡഡ് പോളിടെക്‌നിക്കുകളില്‍ ഇത്ര തന്നെ സര്‍വീസുള്ളവര്‍ക്ക്. ബാക്കി 45 സീറ്റ് മെരിറ്റും സംവരണവും പാലിച്ച് നികത്തും. എയിഡഡ് സ്ഥാപനങ്ങളില്‍ ജനറല്‍ സീറ്റിലെ 15% മാനേജ്‌മെന്റ് ക്വോട്ട. പ്രവേശനം മൂന്നു കൈവഴികളിലുടെയാണ്. ചാനല്‍ എ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിപാര്‍ട്‌മെന്റല്‍ ക്വോട്ട അഞ്ചു സീറ്റ്, ചാനല്‍ ബി: എന്‍സിവിറ്റി, ടിഎച്ച്എസ് എല്‍സി, വിഎച്ച്എസ്‌സി, കെജിസിഇ യോഗ്യതയുള്ളവര്‍ക്ക് ജനറലിലെ പകുതി (22) സീറ്റ്, ചാനല്‍ സി: ശേഷിച്ച 23 സീറ്റ് എസ്എസ്എല്‍സിക്കാര്‍ക്ക്. എയിഡഡിലെ നാലു മാനേജ്‌മെന്റ് സീറ്റും ഇതില്‍പ്പെടും.
ഉപരിപഠന യോഗ്യതയുള്ള പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം. 2012 ജൂണ്‍ ഒന്നിനു 18 വയസ്സു തികഞ്ഞിരിക്കണം. രണ്ടു വര്‍ഷത്തെ സേവന പരിചയമുള്ളവര്‍ക്കു മുന്‍ഗണന. വാര്‍ഷിക ഫീ 12,000 രൂപ,  40 കുട്ടികളെയെങ്കിലും പ്രവേശിപ്പിക്കുന്നെങ്കിലേ ഓരോ കോഴ്‌സും നടത്തൂ. പൂരിപ്പിച്ച അപേക്ഷയും ഉള്‍ച്ചേര്‍പ്പുകളും 100 രൂപ ഫീ സഹിതം നിങ്ങള്‍ ചേരാനാഗ്രഹിക്കുന്ന സ്ഥാപനത്തില്‍ 30ന് അകം സമര്‍പ്പിക്കുക. അതതു പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പലിന്റെ പേര്‍ക്കുള്ള ഡ്രാഫ്റ്റായും 100 രൂപ അടയ്ക്കാം. പട്ടികവിഭാഗക്കാര്‍ 50 രൂപ അടച്ചാല്‍ മതി. ജൂലൈ ഒന്‍പതിനു ക്ലാസു തുടങ്ങും. റാങ്കിങ് അടക്കം കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോസ്‌പെക്റ്റസ് നോക്കുക.