ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എം.പി.എഡ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഓണ്ലൈനിലുള്ള അപേക്ഷ ജൂലൈ 11 വരെ സമര്പ്പിക്കാം. അപേക്ഷയുടെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം പഠന വകുപ്പില്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 12. മൂന്നുവര്‍ഷ ബി.പി.ഇ/ഒരു വര്‍ഷ ബി.പി.എഡ് ആണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കായിക രംഗത്തെ നേട്ടങ്ങള്‍, പ്രായപരിധി തുടങ്ങി നിബന്ധനകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്പ്പിക്കുന്നതിനും സര്വകലാശാല വെബ്സൈറ്റ് സന്ദര്ശിക്കുക. വെബ്സൈറ്റിലെ പ്രോസ്പെക്ടസ് വായിച്ചശേഷം മാത്രമേ അപേക്ഷിക്കാവൂ
ഇപ്പോള് കിട്ടിയ വാര്ത്ത കള്
Calicut University MPEd Admission, Online Admission of MPEd; Calicut University
ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എം.പി.എഡ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഓണ്ലൈനിലുള്ള അപേക്ഷ ജൂലൈ 11 വരെ സമര്പ്പിക്കാം. അപേക്ഷയുടെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം പഠന വകുപ്പില്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 12. മൂന്നുവര്‍ഷ ബി.പി.ഇ/ഒരു വര്‍ഷ ബി.പി.എഡ് ആണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കായിക രംഗത്തെ നേട്ടങ്ങള്‍, പ്രായപരിധി തുടങ്ങി നിബന്ധനകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്പ്പിക്കുന്നതിനും സര്വകലാശാല വെബ്സൈറ്റ് സന്ദര്ശിക്കുക. വെബ്സൈറ്റിലെ പ്രോസ്പെക്ടസ് വായിച്ചശേഷം മാത്രമേ അപേക്ഷിക്കാവൂ
Staff fixation by using Unique Identification Card in Kerala schools
സ്‌കൂളിലെ വ്യാജ ടി.സി.കള്‍ക്ക് വിട; യു.ഐ.ഡി.കാര്‍ഡ് പദ്ധതി ജൂലായില്‍ തുടങ്ങും
ഇത്തരം ഒരു രേഖ വരുന്നതോടെ കുട്ടികളുടെ എണ്ണം സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം കാണിക്കാനാവില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. ഒന്നാംക്ലാസ്സില്‍ കഴിഞ്ഞവര്‍ഷം 3.23 ലക്ഷം കുട്ടികള്‍ ചേര്‍ന്നെന്നാണ് കണക്ക്. ഇക്കൊല്ലം പക്ഷേ, രണ്ടാംക്ലാസ്സിലെ കുട്ടികളുടെ എണ്ണം 3.10 ലക്ഷമായി കുറഞ്ഞു. ഒന്നാംക്ലാസ്സില്‍ ആരെയും തോല്‍പ്പിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഒന്നിലെ എണ്ണംതന്നെയാണ് രണ്ടിലും വരേണ്ടത്. കൊഴിഞ്ഞുപോക്കുണ്ടെങ്കില്‍ക്കൂടി ഇത്രയും വ്യത്യാസം വരില്ല. ഇതിനര്‍ഥം, കണക്കുകളില്‍ തെറ്റുണ്ടന്നാണ്. തിരിച്ചറിയല്‍ കാര്‍ഡ് വരുന്നതോടെ ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകും.
കാര്‍ഡ് വന്നതിനുശേഷമുള്ള കുട്ടികളുടെ എണ്ണത്തിനനുസരിച്ചാകും ഇനി സ്റ്റാഫ് ഫികേ്‌സഷന്‍. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളില്‍ 1:30 എന്ന രീതിയിലും ആറുമുതല്‍ പത്തുവരെ 1:35 എന്ന രീതിയിലുമാകും ഫികേ്‌സഷന്‍. എല്‍.പി.യില്‍ ഒരു ക്ലാസ്സില്‍ 36 കുട്ടികളില്‍ അധികം വന്നാല്‍ അധിക ഡിവിഷന്‍ അനുവദിക്കാനാണ് തീരുമാനം. യു.പി.യിലും ഹൈസ്‌കൂളിലും 41 കുട്ടികളില്‍ അധികം വന്നാലാകും രണ്ടാംഡിവിഷന്‍.
ഒഴിവുകളിലേക്ക് അധ്യാപകനിയമനം നടത്തുന്നതിന് ടെറ്റ് അഥവാ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നിര്‍ബന്ധമാണ്. എന്നാല്‍ പി.എസ്.സി. റാങ്ക്‌ഹോള്‍ഡര്‍മാരെയും ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്ത് നിയമനാവകാശം (51-എ) ഉള്ളവരെയും ടെറ്റില്‍നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ നിയമനം പ്രതീക്ഷിക്കുന്നവരാകും ഇനി ടെറ്റ് കടമ്പ കടക്കേണ്ടിവരിക.
Kerala plus one admission 2012
ഏകജാലകം വഴി പ്ലസ് വണ്‍ അലോട്ട്‌മെന്റ്
പൂര്‍ത്തിയായപ്പോള്‍ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാര്‍ത്ഥികള്‍ പുറത്ത്.
ആദ്യമായാണ് ഇത്രയും കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കാതെ
പോകുന്നത്. സ്‌റ്റേറ്റ് സിലബസുകാരാണ് പുറത്തായവരില്‍ ഏറെയും. എല്ലാ
വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവര്‍ക്ക് പോലും മുന്‍നിരയില്‍
ഇടംനേടാനായിട്ടില്ല.
kerala polytechnic admission 2012
അപേക്ഷാഫോം അതതു പോളിടെക്‌നിക്കില്‍ 30 നകം നിര്‍ദ്ദേശാനുസരണം
സമര്‍പ്പിക്കണം. എന്‍ജിനീയറിങ് / ടെക്‌നോളജി കൈവഴിക്കു പുറമേ കൊമേഴ്‌സ് /
മാനേജ്‌മെന്റ് കൈവഴിയിലും കോഴ്‌സുകളുണ്ട്. വൈകിട്ട് 4.50 മുതല്‍ ഒന്‍പതു
മണി വരെ ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍. ഓരോ സ്ഥാപനത്തിലും ഓരോ കോഴ്‌സിനും
50 സീറ്റുണ്ട്.
ഓരോ കോഴ്‌സിലും അഞ്ചു സീറ്റ് രണ്ടു വര്‍ഷത്തെയെങ്കിലും സര്‍വീസുള്ള
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. എയിഡഡ് പോളിടെക്‌നിക്കുകളില്‍ ഇത്ര തന്നെ
സര്‍വീസുള്ളവര്‍ക്ക്. ബാക്കി 45 സീറ്റ് മെരിറ്റും സംവരണവും പാലിച്ച്
നികത്തും. എയിഡഡ് സ്ഥാപനങ്ങളില്‍ ജനറല്‍ സീറ്റിലെ 15% മാനേജ്‌മെന്റ്
ക്വോട്ട. പ്രവേശനം മൂന്നു കൈവഴികളിലുടെയാണ്. ചാനല്‍ എ: സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ഡിപാര്‍ട്‌മെന്റല്‍ ക്വോട്ട അഞ്ചു സീറ്റ്, ചാനല്‍ ബി:
എന്‍സിവിറ്റി, ടിഎച്ച്എസ് എല്‍സി, വിഎച്ച്എസ്‌സി, കെജിസിഇ
യോഗ്യതയുള്ളവര്‍ക്ക് ജനറലിലെ പകുതി (22) സീറ്റ്, ചാനല്‍ സി: ശേഷിച്ച 23
സീറ്റ് എസ്എസ്എല്‍സിക്കാര്‍ക്ക്. എയിഡഡിലെ നാലു മാനേജ്‌മെന്റ് സീറ്റും
ഇതില്‍പ്പെടും.
ഉപരിപഠന യോഗ്യതയുള്ള പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം. 2012 ജൂണ്‍
ഒന്നിനു 18 വയസ്സു തികഞ്ഞിരിക്കണം. രണ്ടു വര്‍ഷത്തെ സേവന
പരിചയമുള്ളവര്‍ക്കു മുന്‍ഗണന. വാര്‍ഷിക ഫീ 12,000 രൂപ, 40
കുട്ടികളെയെങ്കിലും പ്രവേശിപ്പിക്കുന്നെങ്കിലേ ഓരോ കോഴ്‌സും നടത്തൂ.
പൂരിപ്പിച്ച അപേക്ഷയും ഉള്‍ച്ചേര്‍പ്പുകളും 100 രൂപ ഫീ സഹിതം നിങ്ങള്‍
ചേരാനാഗ്രഹിക്കുന്ന സ്ഥാപനത്തില്‍ 30ന് അകം സമര്‍പ്പിക്കുക. അതതു
പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പലിന്റെ പേര്‍ക്കുള്ള ഡ്രാഫ്റ്റായും 100
രൂപ അടയ്ക്കാം. പട്ടികവിഭാഗക്കാര്‍ 50 രൂപ അടച്ചാല്‍ മതി. ജൂലൈ ഒന്‍പതിനു
ക്ലാസു തുടങ്ങും. റാങ്കിങ് അടക്കം കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രോസ്‌പെക്റ്റസ് നോക്കുക.
Kerala Teacher Eligibility Test, Kerala TET
ഒന്നു മുതല്‍ എട്ടുവരെ
എന്‍.സി.ടി.ഇ. (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍) വിജ്ഞാപനപ്രകാരം ഒന്നാംക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെ പഠിപ്പിക്കാനുള്ള അധ്യാപകരുടെ മിനിമം യോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെയാണ് യോഗ്യതാനിര്‍ണയപരീക്ഷയും (ടെറ്റ്) നിര്‍ബന്ധമാക്കിയത്.

ജൂണ്‍ നാലിന് ആരംഭിച്ച നടപ്പ് അധ്യയനവര്‍ഷത്തിന് മുമ്പ് സ്ഥിരസര്‍വീസില്‍ കയറി അംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് ടെറ്റ് പരീക്ഷ എഴുതേണ്ടിവരില്ല.
കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള യോഗ്യതാ പരീക്ഷയായ സി.ടി.ഇ.ടി, യു.ജി.സി. നെറ്റ്, കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യതാ പരീക്ഷയായ സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി. എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരെ ടെറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ടു കാറ്റഗറിയിലായാണ് പരീക്ഷ നടക്കുക. ഒന്നുമുതല്‍ അഞ്ചുവരെ (ലോവര്‍ പ്രൈമറി) ക്ലാസുകളിലേക്ക് കാറ്റഗറി-1. ആറു മുതല്‍ എട്ടുവരെ ക്ലാസുകളിലേക്ക്(അപ്പര്‍ പ്രൈമറി) കാറ്റഗറി-2. ഓരോ കാറ്റഗറിക്കും ആവശ്യമായ യോഗ്യത നേടിയവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടു കാറ്റഗറികളിലേക്കും ആവശ്യമായ യോഗ്യത നേടിയവര്‍ക്ക് രണ്ട് പേപ്പറുകളും എഴുതാവുന്നതാണ്. ഓരോ പേപ്പറിനും 500 രൂപ ഫീസുണ്ടാവും. വ്യത്യസ്തസമയങ്ങളിലായിരിക്കും രണ്ടു പേപ്പറുകളും നടക്കുക. രണ്ടുപേപ്പറുകളും എഴുതുന്നുണ്ടെങ്കില്‍ അക്കാര്യം അപേക്ഷയില്‍ വ്യക്തമായി സൂചിപ്പിച്ചിരിക്കണം.
നെഗറ്റീവ് മാര്‍ക്കില്ല
ടെറ്റ് 150 മാര്‍ക്കിന്റെ പരീക്ഷയാണ്. 150 ചോദ്യങ്ങളുമുണ്ടാകും. ഇതില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങിയാലെ യോഗ്യതനേടാന്‍ കഴിയുകയുള്ളൂ. ഒരു കാര്യത്തില്‍ ആശ്വസിക്കാം, സെറ്റ് പരീക്ഷയിലെ പേടിസ്വപ്നമായ നെഗറ്റീവ് മാര്‍ക്ക് 'ടെറ്റി'ലുണ്ടാവില്ല.
ടെറ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഏഴു വര്‍ഷമാണ് ഇതിന്റെ കാലാവധി. ഏഴുവര്‍ഷത്തിനകം സര്‍വീസില്‍ പ്രവേശിക്കാനായില്ലെങ്കില്‍ വീണ്ടും ടെറ്റ് എഴുതി ജയിക്കണം. ജയിക്കുംവരെ എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാന്‍ അനുവാദമുണ്ട്.
ഇനി പരീക്ഷയെഴുതാന്‍ വേണ്ട അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കെയെന്ന് നോക്കാം. കാറ്റഗറി-1 (ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകള്‍): 50 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/ സീനിയര്‍ സെക്കന്‍ഡറി/ പ്രീഡിഗ്രി പരീക്ഷാവിജയം. ഒപ്പം രണ്ടു വര്‍ഷത്തെ ടി.ടി.സി.യും. കാറ്റഗറി-2 (ആറു മുതല്‍ എട്ടുവരെ ക്ലാസ്സുകള്‍): ബി.എ, ബി.എസ്.സി, ബി.കോം. ബിരുദം. ഒപ്പം രണ്ടുവര്‍ഷത്തെ ടി.ടി.സി.യും. 45 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും ബി.എഡുമുള്ളവര്‍ക്കും അപേക്ഷിക്കാം. അടിസ്ഥാനയോഗ്യതകളാണ് ഇത്. വിശദാംശങ്ങള്‍ വിജ്ഞാപനത്തോടൊപ്പമുണ്ടാകും.
സിലബസ് ഇങ്ങനെയാവും. കാറ്റഗറി-1: ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ആന്‍ഡ് പെഡഗോഗി, ലാംഗ്വേജ്-1, ലാംഗ്വേജ്-2 ഇംഗ്ലീഷ്, മാത്തമറ്റിക്‌സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളാണുണ്ടാവുക. ഓരോ വിഭാഗത്തിലും 30 ചോദ്യങ്ങള്‍, 30 മാര്‍ക്ക്.
കാറ്റഗറി-2: ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ആന്‍ഡ് പെഡഗോഗി, ലാംഗ്വേജ്-1, ലാംഗ്വേജ്-2 ഇംഗ്ലീഷ് എന്നിവക്ക് 30 ചോദ്യങ്ങള്‍ 30 മാര്‍ക്ക്. മാത്തമറ്റിക്‌സ് ആന്‍ഡ് സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സ്റ്റഡീസ്- ഈ വിഭാഗത്തില്‍ 60 ചോദ്യങ്ങള്‍, 60 മാര്‍ക്ക്.
വിശദവിവരങ്ങള്‍ക്ക് www.scert.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.
Kerala Plus One First Allotment and Admission_kerala HSE +1 Allotment 2012
Subscribe to:
Posts (Atom)